Friday, September 5, 2008

5. റമദാന്‍: ആത്മനിര്‍വൃതിയുടെ പാത

ഒരു ദൈവവിശ്വാസിക്ക്‌ ഏറ്റവും വലിയ സംതൃപ്‌തി ലഭിക്കുന്നത്‌ ദൈവത്തിന്റെ നിര്‍ദേശത്തിനനുസരിച്ച്‌ സല്‍കര്‍മം ഭംഗിയായി നിര്‍വഹിക്കുമ്പോഴാണ്‌. വ്രതം അത്തരത്തില്‍ സ്വയം സ്വീകരിക്കുന്ന, ദൈവവും അയാളും തമ്മില്‍ മാത്രമുള്ള ഒരിടപാടാണെന്നു പറയാം. നോമ്പുകാരന്‌ സൂര്യാസ്‌തമയത്തോടനുബന്ധിച്ച്‌ ലഭ്യമാവുന്ന സംതൃപ്‌തിയെക്കുറിച്ച്‌ വിവരിക്കുക അസാധ്യമാണ്‌. ആ സമയത്ത്‌ അവന്റെ മനസ്സ്‌ അല്ലാഹുവിന്റെ അപാരമായ വാല്‍സല്യത്താലും കാരുണ്യത്താലും തരളിതമാവുന്നു. ഇങ്ങനെ സ്വയം സമര്‍പ്പിക്കപ്പെടുന്നതിലൂടെ കരസ്ഥമാക്കാവുന്ന മനസ്സിന്റെയും ശരീരത്തിന്റെയും നിര്‍വൃതിയാണ്‌ റമദാന്‍.

1 comment:

mubah said...

അനുഗ്രഹങ്ങളുടെ വസന്ത ദിനങ്ങള്‍ ഓരോന്നായി കൊഴിഞ്ഞുകൊണ്ടിരിക്കുന്നു. പക്ഷെ നാം എന്ത്‌ നേടി ? എത്ര നേടി? ഇത്തരം ചോദ്യങ്ങളടങ്ങിയ ചില വരികള്‍ മറ്റൊരു ആവശ്യത്തിന്‌ എഴുതുന്നതിനിടെയാണ്‌ പുണ്യനാളിന്റെ വര്‍ത്തമാനവുമായി ഈ ബ്ലോഗ്‌ കാണുന്നത്‌.....ഇത്‌ നന്മയാവട്ടെയെന്നും ആത്മ നിര്‍വൃതിയുടെ പാതയിലൂടെ സര്‍വശക്തന്റെ തൃപ്‌തി കരസ്ഥമാക്കാന്‍ നമുക്കാവട്ടെയെന്നും പ്രാര്‍ഥിക്കുന്നു. എല്ലാ നന്മകളും വിജയവും ആശംസിക്കുന്നു.